ദേ​ശീ​യ പാ​ത​യി​ൽ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, July 3, 2022 10:28 PM IST
അ​ടി​മാ​ലി: കൊ​ച്ചി-​ധ​നു​ഷ് കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട പു​ഴു​കി വീ​ണ് ര​ണ്ട് മ​ണി​ക്കു​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ര​ണ്ടു ദി​വ​സ​മാ​യി നാ​ല് പ്ര​വ​ശ്യ​മാ​ണ് ദേ​ശീ​യ പാ​ത​യി​ൽ മ​രം ക​ട​പു​ഴു​കി വീ​ണ​ത്. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം​മു​റി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ക​ല്ലാ​ർ - മാ​ങ്കു​ളം റോ​ഡി​ൽ പീ​ച്ചാ​ടി​നു സ​മീ​പം മ​ഴ​യി​ൽ മ​രം ക​ട​പു​ഴു​കി വൈ​ദ്യു​തി ലൈ​നി​ലേ​യ്ക്ക് വീ​ണ് ഗ​താ​ഗ​ത ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ന്നു.

ബോ​ധ​വ​ത്കര​ണ ക്ലാ​സ്

വ​ണ്ട​ൻ​മേ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ലെ അ​നി​യ​ന്ത്രി​ത​മാ​യ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി വ​ണ്ട​ൻ​മേ​ട് എം​ഇ​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. വി​ദ്യാ​ർ​ഥി​ക​ളി​ലെ മൊ​ബൈ​ൽ ഫോ​ണ്‍ അ​ടി​മ​ത്തം-​പ്ര​ശ്ന​ങ്ങ​ളും പ്ര​തി​വി​ധി​ക​ളും എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന് വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ് സോ​പാ​നം നേ​തൃ​ത്വം ന​ൽ​കി. മൊ​ബൈ​ൽ ഫോ​ണി​ൽ അ​മി​ത​മാ​യി സ​മ​യം ചെ​ല​വി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​തു​ണ്ടാ​ക്കു​ന്ന മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വെ​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​കെ. റ​ഫീ​ഖ് നേ​തൃ​ത്വം ന​ൽ​കി.