ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ; വീ​ട്ട​മ്മ​യ്ക്ക് പ​ണം ന​ഷ്ട​മാ​യി
Sunday, August 7, 2022 10:37 PM IST
ചെ​റു​തോ​ണി: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ശ്ര​ദ്ധ​യാ​ൽ പി​എം കി​സാ​ൻ സ​മ്മാ​ൻ നി​ധി​പ്ര​കാ​രം ക​ർ​ഷ​ക​യാ​യ വീ​ട്ട​മ്മ​യ്ക്ക് ല​ഭി​ക്കേ​ണ്ട 22,000 രൂ​പ ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ അ​ത്തി​ക്കു​ഴി​യി​ൽ ജ​യ സു​രേ​ന്ദ്ര​ന് ല​ഭി​ക്കേ​ണ്ട പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ലേ​ക്ക് ക​ത്തി​ക്കു​ഴി കൃ​ഷി ഭ​വ​ൻ മു​ഖേ​ന ജ​യ 2018ൽ ​അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ത​നി​ക്കൊ​പ്പം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ​ക്കെ​ല്ലാം പ​ണം ല​ഭി​ച്ചി​ട്ടും ജ​യ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യി​ല്ല. കൃ​ഷി​ഭ​വ​നി​ൽ അ​ന്വേ​ഷി​ക്കു​ന്പോ​ഴെ​ല്ലാം ബാ​ങ്കി​ൽ അ​ന്വേ​ഷി​ക്കാ​നാ​ണ് പ​റ​ഞ്ഞ​ത്.
ക​ഞ്ഞി​ക്കു​ഴി കാ​ന​റാ ബാ​ങ്കി​ൽ പ​ല​ത​വ​ണ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ​ണം അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. പ​ണം അ​ക്കൗ​ണ്ടി​ൽ വ​ന്നി​ല്ലെ​ന്ന് കൃ​ഷി ഓ​ഫീ​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും കാ​ര​ണ​മ​ന്വേ​ഷി​ക്കാ​തെ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ജ​യ പ​റ​യു​ന്നു.
ഇ​തി​നി​ടെ ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഓ​ഫീ​സ​ർ സ്ഥ​ലം​മാ​റി​പ്പോ​വു​ക​യും പു​തി​യ കൃ​ഷി ഓ​ഫീ​സ​ർ ചാ​ർ​ജെ​ടു​ക്കു​ക​യും ചെ​യ്തു. പു​തി​യ കൃ​ഷി ഓ​ഫീ​സ​റെ സ​മീ​പി​ച്ച​പ്പോ​ൾ 22,000 രൂ​പ അ​ക്കൗ​ണ്ടി​ൽ ഇ​തി​നോ​ട​കം എ​ത്തി​യി​ട്ടു​ണ്ടെ​ന്ന​റി​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യി​ല്ലെ​ന്ന​റി​യി​ച്ച​പ്പോ​ൾ കൃ​ഷി ഓ​ഫീ​സ​ർ അ​ക്കൗ​ണ്ട് ന​ന്പ​ർ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​തോ വ്യ​ക്തി​ക്ക് പ​ണം മാ​റി ല​ഭി​ച്ച​താ​യി മ​ന​സി​ലാ​യി.
അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​ധാ​ർ, ബാ​ങ്ക് പാ​സ്ബു​ക്ക്, ക​രം അ​ട​ച്ച ര​സീ​ത് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം ന​ല്കി​യി​രു​ന്നെ​ന്നും ഇ​ത് ശ്ര​ദ്ധി​ക്കാ​തെ അ​ക്കൗ​ണ്ട് ന​ന്പ​ർ തെ​റ്റാ​യി ന​ല്കി​യ​താ​ണ് ത​നി​ക്കു ല​ഭി​ക്കേ​ണ്ട പ​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും വീ​ട്ട​മ്മ പ​റ​ഞ്ഞു.
സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന കാ​ർ​ഷി​ക കു​ടും​ബ​ത്തി​ന് ല​ഭി​ക്കേ​ണ്ട സ​ഹാ​യ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ൽ ജി​ല്ല​യി​ൽ നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി​യി​ൽ​നി​ന്നു​ള്ള ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​താ​യി പ​രാ​തി​ക​ളു​ണ്ട്.
ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷാ​കാ​ല​ത്ത് ചാ​ർ​ജു​ണ്ടാ​യി​രു​ന്ന ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഓ​ഫീ​സ​ർ​ക്കെ​തി​രെ പ​രാ​തി ന​ല്കാ​നൊ​രു​ങ്ങു​ക​യാ​ണ് ജ​യ​യും കു​ടും​ബ​വും.