കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ന്ന പ്ര​തി പി​ടി​യി​ൽ
Sunday, August 7, 2022 10:37 PM IST
തൊ​ടു​പു​ഴ: മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങി​ന​ട​ന്ന പ്ര​തി​യെ തൊ​ടു​പു​ഴ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ടു​ക്കി, കോ​ട്ട​യം എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തൊ​ടു​പു​ഴ കാ​നം​കു​ന്ന​ത്ത് മ​നു എ​ന്ന് വി​ളി​ക്കു​ന്ന മ​ൻ​മോ​ഹ​നെ (50) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി മ​ധു​ബാ​ബു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ ബൈ​ജു പി. ​ബാ​ബു, സി​പി​ഒ​മാ​രാ​യ സ​നീ​ഷ്, ര​തീ​ഷ് നാ​രാ​യ​ണ​ൻ, ന​ഹാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്നു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.