തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീപി​ടി​ത്തം
Friday, August 12, 2022 11:01 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ തീ​പി​ടി​ത്തം. കൈ​ത​ക്കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ദു​ഷ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി​യി​ൽ മു​ള​യാ​നി​ക്കു​ന്നേ​ൽ ട​വ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​റോ​ണ്‍ ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ൾ ജീ​വ​ന​ക്കാ​രാ​ണ് തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​ത് ക​ണ്ട​ത്. ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ളും ത​ടി​കൊ​ണ്ടു​ള്ള ശി​ൽ​പ​ങ്ങ​ളു​മ​ട​ക്കം ക​ത്തി ന​ശി​ച്ചു. തൊ​ടു​പു​ഴ സ്റ്റേ​ഷ​നി​ൽ നി​ന്നു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ടു യൂ​ണി​റ്റെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല്ലു​ക​ള​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ചു. തൊ​ട്ട​ടു​ത്ത് ബാ​ങ്ക് ശാ​ഖ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കൊ​ന്നും തീ ​വ്യാ​പി​ച്ചി​ല്ല.
മു​ക്കാ​ൽ മ​ണി​ക്കൂ​ർ നേ​ര​ത്തേ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. തൊ​ടു​പു​ഴ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ബ്ദു​ൽ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.