ന്യൂ​മാ​ൻ ക​ർ​മ സാ​ര​ഥി അ​വാ​ർ​ഡ് ദ​യാ​ബാ​യി​ക്ക്
Friday, August 12, 2022 11:01 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് ഏ​ർ​പ്പെ​ടു​ത്തി​യ ന്യൂ​മാ​ൻ ക​ർ​മ സാ​ര​ഥി അ​വാ​ർ​ഡ് പ്ര​ശ​സ്ത സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി​ക്ക്. ഇ​ന്ന​ലെ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​നേ​ജ​ർ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
സ​മൂ​ഹ​ത്തി​ന്‍റെ ച​ല​ന​ങ്ങ​ളെ മ​ന​സി​ലാ​ക്കാ​നും അ​വ​യോ​ട് ഭാ​വാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​നും പാ​വ​ങ്ങ​ളോ​ടും അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രോ​ടും പ​ക്ഷം ചേ​രാ​നും യു​വ​ജ​ന​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ദ​യാ​ബാ​യി പ​റ​ഞ്ഞു. കോ​ള​ജ് ഫൗ​ണ്ടേ​ഷ​ൻ ഡേ​യോ​ട​നു​ബ​ന്ധി​ച്ചു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ദ​യാ​ബാ​യി.
ആ​റു പ​തി​റ്റാ​ണ്ട് മ​ധ്യ​പ്ര​ദേ​ശി​ൽ ആ​ദി​വാ​സി​ക​ളു​ടെ സ​മു​ദ്ധാ​ര​ണ​ത്തി​നും അ​വ​രു​ടെ നീ​തി​ക്കാ​യും ജീ​വി​തം സ​മ​ർ​പ്പി​ച്ച ത​നി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന അനു​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു.
മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജി​മോ​ൾ തോ​മ​സ് ദ​യാ​ബാ​യി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു ഏ​ബ്ര​ഹാം, ബ​ർ​സാ​ർ ഫാ. ​ബെ​ൻ​സ​ണ്‍ ആ​ന്‍റ​ണി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​സി​സ്റ്റ​ർ നോ​യ​ൽ റോ​സ്, ഡോ. ​ജെ​റോം കെ. ​ജോ​സ്, എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​വേ​റ്റീ​വ് റി​സ​ർ​ച്ച​ർ ആ​ൻ​ഡ് ഡെ​ഡി​ക്കേ​റ്റ​ഡ് അ​ക്കാ​ദ​മി​ഷ​ൻ അ​വാ​ർ​ഡ് നേ​ടി​യ ഡോ. ​സി​സ്റ്റ​ർ നോ​യ​ൽ റോ​സി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പി​ക പ്രി​ൻ​സി ജേ​ക്ക​ബ് നേ​തൃ​ത്വം ന​ൽ​കി.