ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി​യുമായി ച​ർ​ച്ച ന​ട​ത്തി
Sunday, August 14, 2022 10:52 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്കും സം​ര​ക്ഷി​ത വ​ന​പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ഭ​യാ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും എ​തി​ർ​പ്പു​ക​ളും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി വ​കു​പ്പ് മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വി​നെ അ​റി​യി​ച്ചു. കു​മ​ളി ആ​ര​ണ്യ​നി​വാ​സി​ൽ മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ എ​ന്ന നി​ർ​ദേ​ശം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും പ​രി​പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​ണം. ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ക​യും വേ​ഗ​ത്തി​ലാ​ക്കു​ക​യും വേ​ണ​മെ​ന്നും കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട്ടു​വ​ള​ർ​ത്തി​യി​ട്ടു​ള്ള വൃ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശം ക​ർ​ഷ​ക​രി​ൽ​ത്ത​ന്നെ നി​ഷി​പ്ത​മാ​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ എ​കെ​സി​സി ആ​വ​ശ്യ​പ്പെ​ട്ടു.
ല​ക്ഷ​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ബോ​ധ്യ​മാ​യെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ, കെ​സി​ബി​സി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ, കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​യ്ക്ക​പ​ള്ളി,
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം ​പി, വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.