അ​തീ​ജീ​വ​ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യൊ​രു​ക്കി ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, August 17, 2022 10:27 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബ​ഫ​ർ സോ​ണ്‍ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക​ദി​ന​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ അ​ൽ​മാ​യ സം​ഘ​ട​ന​യാ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ അ​തി​ജീ​വ​ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​രും വ​നി​ത​ക​ളും യു​വ​ജ​ന​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.
ക​ർ​ഷ​ക​സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ പ്ര​തി​ഷേ​ധ റാ​ലി കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ക​ർ​ഷ​ക​ർ അ​വ​കാ​ശ​സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ എ​ടു​ത്തു.
തു​ട​ർ​ന്ന് കെ​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്പി എ​രു​മേ​ലി​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​നം ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, പ​ട​മു​ഖം ഫൊ​റോ​ന വി​കാ​രി ഫാ. ​ഷാ​ജി പൂ​ത്ത​റ, ഫൊ​റോ​ന ചാ​പ്ലെ​യി​ൻ ഫാ. ​റെ​ജി മു​ട്ട​ത്തി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബി​നോ​യി ഇ​ട​യാ​ടി​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ കു​ന്നും​പു​റം, കെ​സി​സി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പ​തി​യി​ൽ, ജി​ഡി​എ​സ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, ഫൊ​റോ​ന ട്ര​ഷ​റ​ർ റെ​ജി ക​പ്ല​ങ്ങാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്, ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ, ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന പ്ര​സ്ഥാ​ന​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും പ​ങ്കാ​ളി​യാ​യി.