പ്ലാ​വി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, April 13, 2024 2:55 AM IST
വെ​ള്ളി​യാ​മ​റ്റം: ച​ക്ക​യി​ടാ​ൻ ക​യ​റി പ്ലാ​വി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ തു​ന്പ​ച്ചി​യി​ലാ​ണ് സം​ഭ​വം. തൈ​പ്ലാ​ക്ക​ൽ രാ​ജീ​വ​ൻ (39) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ 30 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള പ്ലാ​വി​ൽ ച​ക്ക ഇ​ടാ​ൻ ക​യ​റി​യ​ത്.

തു​ട​ർ​ന്ന് താ​ഴെ​യി​റ​ങ്ങാ​ൻ ക​ഴി​യാ​തെ മ​ര​ത്തി​നു മു​ക​ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് മൂ​ല​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ​നി​ന്നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ.​അ​ബ്ദു​ൽ അ​സീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

റോ​ഡി​ൽ​നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി​രു​ന്നു രാ​ജീ​വ​ൻ കു​ടു​ങ്ങി​യ പ്ലാ​വ്. സേ​നാം​ഗ​ങ്ങ​ൾ വ​ലി​യ ഏ​ണി മ​ര​ത്തി​ൽ ചാ​രി അ​തി​ൽ ക​യ​റി വ​ടം ഉ​പ​യോ​ഗി​ച്ച് ആ​ളെ താ​ഴെ​യി​റ​ക്കി പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ആം​ബു​ല​ൻ​സി​ൽ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. കു​ള​മാ​വ് പോ​ലീ​സും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി​ജു സു​രേ​ഷ് ജോ​ർ​ജ്, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. ജ​യ​റാം, ഗ്രേ​ഡ് സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ എം.​എ​ച്ച്. നാ​സ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എം.​പി. സി​ജു, പി.​ആ​ർ. ജോ​ജോ, എ​സ്.​ആ​ർ. അ​ര​വി​ന്ദ്, ഐ.​ജെ. സൂ​ര​ജ് ച​ന്ദ്ര​ൻ, ഹോം​ഗാ​ർ​ഡു മാ​രാ​യ പി.​കെ. വി​ജ​യ​ൻ, സ​ണ്ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.