വി​ശ്വാ​സ​ത്താ​ല്‍ ജ്വ​ലി​ക്കു​ന്ന കു​ടും​ബ​ങ്ങ​ള്‍ സ​ഭ​യു​ടെ സ​മ്പ​ത്ത്: മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍
Saturday, April 13, 2024 2:55 AM IST
പാ​ലാ: സ​ഭ​യു​ടെ ന​വീ​ക​ര​ണം കു​ടും​ബ​ത്തി​ല്‍നി​ന്നാ​ണ് ആ​രം​ഭി​ക്കേ​ണ്ട​തെ​ന്നും വി​ശ്വാ​സ​ത്താ​ല്‍ ജ്വ​ലി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് സ​ഭ​യു​ടെ സ​മ്പ​ത്തെ​ന്നും പാ​ലാ രൂ​പ​ത പ്രോ​ട്ടോസി​ഞ്ചെ​ല്ലൂ​സ് മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍. കു​ടും​ബ​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി പാ​ലാ രൂ​പ​ത ആ​വി​ഷ്‌​ക​രി​ക്കു​ന്ന ഇ​ന്‍റ​ന്‍​സീ​വ് ഹോം ​മി​ഷ​ന്‍റെ ര​ണ്ടാം ബാ​ച്ച് പരി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെയ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രുന്നു അദ്ദേ​ഹം.

പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കാ​മ്പ​സി​ലു​ള്ള മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഹോ​ളി​ഫാ​മി​ലി പാ​വ​നാ​ത്മ പ്രൊ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ട്രീ​സാ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ല്‍ പാ​ലാ രൂ​പ​ത ഫാ​മി​ലി അപ്പൊ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍,

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജ​യിം​സ് മം​ഗ​ല​ത്ത്, ഹോ​ളി​ഫാ​മി​ലി സന്യാ​സി​നീ സ​മൂ​ഹം വി​കാ​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ഉ​ദ​യാ ഗ്രേ​സ്, ഐ​എ​ഫ്ഡി​എ​ഫ് ഡ​യ​റ​ക്ട​ര്‍ ഡോ.​ സി​സ്റ്റ​ര്‍ ഡെ​ല്‍​സി പു​റ​ത്തൂ​ർ, ഫാ​മി​ലി കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ എ​ല്‍​സി കോ​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാലാ രൂ​പ​ത​യി​ലെ വി​വി​ധ സ​ന്യാ​സി​നീ സ​മൂ​ഹ​ങ്ങ​ളി​ലെ 306 സി​സ്റ്റേ​ഴ്‌​സാ​ണ് ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നത്. കു​ടും​ബ പ്രേ​ഷി​ത​ത്വം മു​ഖ്യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി സ്വീ​ക​രി​ക്കു​ന്ന ഹോ​ളി​ഫാ​മി​ലി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് കു​ടും​ബ​ന​വീ​ക​ര​ണം അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ല്‍ ഈ ​വ​ര്‍​ഷം പ്ര​ത്യേ​ക പ്രാ​ധാ​ന്യം കൊ​ടു​ത്തു നി​ര്‍​വ​ഹി​ക്കു​ന്ന​ത്.