ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഇതര സംസ്ഥാന യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം
Sunday, April 14, 2024 3:30 AM IST
ഇ​ടു​ക്കി: ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​ക്ക് ആം​ബു​ല​ൻ​സി​ൽ സു​ഖ​പ്ര​സ​വം. അ​മ്മ​യ്ക്കും കു​ഞ്ഞി​നും ര​ക്ഷ​ക​രാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യും കാ​ഞ്ചി​യാ​റ്റി​ൽ താ​മ​സ​ക്കാ​രി​യു​മാ​യ റീ​ത്ത (21) ആ​ണ് ആം​ബു​ല​ൻ​സി​ൽ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്.

ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന റീ​ത്ത​യെ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഡോ​ക്‌​ട​ർ റ​ഫ​ർ ചെ​യ്യു​ന്ന​ത്. റീ​ത്ത​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നാ​ൽ ഡോ​ക്‌​ട​ർ ഇ​തി​നാ​യി ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം തേ​ടി.

ക​ണ്‍​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് അ​ത്യാ​ഹി​ത സ​ന്ദേ​ശം നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​നു കൈ​മാ​റി. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ അ​ല​ൻ കെ. ​തോ​മ​സ്, എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ​ൻ വി.​ജെ. ബെ​നീ​റ്റ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി റീ​ത്ത​യു​മാ​യി തേ​നി​യി​ലേ​ക്ക് തി​രി​ച്ചു.

ആം​ബു​ല​ൻ​സ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും റീ​ത്ത​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ടെ​ക്നീ​ഷ​ൻ ബെ​നീ​റ്റ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​സ​വം എ​ടു​ക്കാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് അ​മ്മ​യ്ക്കും കു​ഞ്ഞി​നും സു​ര​ക്ഷി​ത​മ​ല്ല എ​ന്നും മ​ന​സി​ലാ​ക്കി.

തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ഇ​തി​നു​വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. രാ​ത്രി പ​ത്തോ​ടെ ബെ​നീ​റ്റ​യു​ടെ പ​രി​ച​ര​ണ​ത്തി​ൽ റീ​ത്ത കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ഉ​ട​നെ ഇ​രു​വ​രെ​യും ക​ന്പം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.