വ്യ​ക്തിസ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളു​മാ​യി സം​ഗീ​ത
Monday, April 15, 2024 11:52 PM IST
ഇ​ടു​ക്കി: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ പൊ​തുപ​ര്യ​ട​നം ഒ​ഴി​വാ​ക്കി സം​ഘ​ട​നാ യോ​ഗ​ങ്ങ​ളി​ലും വ്യ​ക്തി​പ​ര​മാ​യ സ​ന്പ​ർ​ക്ക​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

കൊ​ന്ന​ത്ത​ടി മ​ങ്കു​വ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​നെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ഡി​എ കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മ​ങ്കു​വ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ലും സ്ഥാ​നാ​ർ​ഥി പ്ര​സം​ഗി​ച്ചു.
മ​ങ്കു​വ പ​ള്ളിപ്പ​ടി​ക്ക​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്ന ബി​ജെ​പി ഇ​ടു​ക്കി മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം പോ​ളി പു​ത്ത​ൻ​പു​ര​യ്ക്ക​ലി​നെ​ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

അ​ക്ര​മി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ്ഥാ​നാ​ർ​ഥി ഇ​ന്ന് ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തും.