ത​മി​ഴ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ൽ സം​ഗീ​ത​യു​ടെ പ​ര്യ​ട​നം
Wednesday, April 17, 2024 2:56 AM IST
തൊ​ടു​പു​ഴ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ഇ​ന്ന​ലെ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. വ​ണ്ട​ൻ​മേ​ട് മാ​ലി​യി​ൽനി​ന്നു​മു​ള്ള പ​ര്യ​ട​ന​ത്തി​ന്‍റെ തു​ട​ക്കം ത​മി​ഴ് ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളാ​യ ക​റു​വാ​ക്കു​ളം, ക​ട​ശി​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു.

തു​ട​ർ​ന്നു വ​ണ്ട​ൻ​മേ​ട് ക​രു​ണാ​പു​രം, നെ​ടു​ങ്ക​ണ്ടം, പാ​ന്പാ​ടും​പാ​റ, രാ​ജ​കു​മാ​രി, ശാ​ന്ത​ൻ​പാ​റ, സേ​നാ​പ​തി, ഉ​ടു​ന്പ​ൻ​ചോ​ല, രാ​ജാ​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് രാ​ജാ​ക്കാ​ട് ടൗ​ണി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു. മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ൻ സ്വീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.