ത​ര​ണി​യി​ൽ കു​ടും​ബ​യോ​ഗം
Friday, May 17, 2019 10:53 PM IST
തൊ​ടു​പു​ഴ: ത​ര​ണി​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ വാ​ർ​ഷി​ക​വും ഫാ. ​ജയിം​സ് ത​ര​ണി​യി​ൽ എ​സ്ജെ​യു​ടെ പൗ​രോ​ഹി​ത്യ സി​ൽ​വ​ർ ജൂ​ബി​ലി​യും സി​സ്റ്റ​ർ ആ​ഗ്ന​റ്റ് ത​ര​ണി​യി​ൽ എ​ഫ്സി​സി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യും നാളെ ​ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ പി ​സ്കൂ​ൾ ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മികച്ച വി​ജ​യം നേടി‍യ കു​ട്ടി​ക​ൾ​ക്ക് ത​ര​ണി​യി​ൽ പൈ​ലി ചാ​ക്കോ മെ​മ്മോ​റി​യ​ൽ കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​സി.​ജോ​സ​ഫ്, സെ​ക്ര​ട്ട​റി ടി.​സി. രാ​ജു, ട്ര​ഷ​റ​ർ ടി.​ജെ.​ ജ​യിം​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.