മി​ൽ​മ​യു​ടെ പു​തി​യ ടോ​ണ്‍​സ് പാ​ൽ ഇ​ന്നു​മു​ത​ൽ
Saturday, May 18, 2019 10:18 PM IST
ക​ട്ട​പ്പ​ന: വി​റ്റാ​മി​ൻ എ​യും ഡി​യും ചേ​ർ​ത്ത മി​ൽ​മ​യു​ടെ പു​തി​യ ടോ​ണ്‍​സ് പാ​ൽ ഇ​ന്നു​മു​ത​ൽ വി​പ​ണി​യി​ലെ​ത്തും. നീ​ല നി​റ​ത്തി​ലു​ള്ള​താ​ണ് പു​തി​യ പാ​ലി​ന്‍റെ ക​വ​ർ. അ​ര​ലി​റ്റ​ർ പാ​ലി​നു 20 രൂ​പ​യാ​ണ് വി​ല. ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള ക​വ​റി​ലെ ഹോ​മോ​ജ​നൈ​സ്ഡ് പ്ര​യ്ഡ് പാ​ലി​നു 22 രൂ​പ​യു​മാ​ണ്.

രാ​ജ്യ​ത്തെ 70 ശ​ത​മാ​നം ആ​ളു​ക​ളി​ൽ വി​റ്റാ​മി​ൻ ഡി​യു​ടെ​യും 62 ശ​ത​മാ​നം കു​ട്ടി​ക​ളി​ലും 16 ശ​ത​മാ​നം ഗ​ർ​ഭി​ണി​ക​ളി​ലും വി​റ്റാ​മി​ൻ എ​യു​ടെ​യും കു​റ​വ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് നി​ക​ത്താ​ൻ ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ലോ​ക ബാ​ങ്ക്, നാ​ഷ​ണ​ൽ ഡ​യ​റി ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡ്, ടാ​റ്റാ ട്ര​സ്റ്റ് തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മി​ൽ​മ പു​തി​യ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. വി​റ്റാ​മി​ൻ എ, ​ഡി എ​ന്നി​വ കൂ​ടു​ത​ലാ​യി ചേ​ർ​ത്ത ഫോ​ർ​ട്ടി​ഫൈ ചെ​യ്ത പാ​ൽ സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും ഇ​ന്നു​മു​ത​ൽ ല​ഭ്യ​മാ​കും. ക​വ​റു​ക​ളു​ടെ പു​തി​യ ഡി​സൈ​ൻ പാ​ൽ ഏ​തെ​ന്നു വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യാ​ൻ ഉ​പ​ഭേ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കും.

നി​ർ​മ​ലാ​സി​റ്റി​യി​ലെ മി​ൽ​മ പ്ലാ​ന്‍റി​ൽ പു​തി​യ പാ​ലി​ന്‍റെ നി​ർ​മാ​ണം ഇ​ന്ന​ലെ തു​ട​ങ്ങി.