ക​ലു​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്നു; നാ​ട്ടു​കാ​ർ​ക്ക് യാ​ത്രാ​ക്ലേ​ശം
Tuesday, May 21, 2019 10:05 PM IST
അ​ടി​മാ​ലി: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന അ​ടി​മാ​ലി കു​ര്യ​ൻ​സ്പ​ടി-​അ​പ്സ​ര​കു​ന്ന് റോ​ഡി​ലെ ക​ലു​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം നീ​ളു​ന്നു. ക​ന​ത്ത​മ​ഴ​യി​ൽ ക​ലു​ങ്കി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു​പോ​കു​ക​യും വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ക​ൽ​ക്കെ​ട്ട് ഒ​ഴു​കി​പ്പോ​യ​തോ​ടെ ടാ​റിം​ഗി​ന്‍റെ അ​ടി​വ​ശ​ത്തെ മ​ണ്ണും ഒ​ലി​ച്ചു​പോ​യി. ടാ​റിം​ഗി​ന്‍റെ അ​ടി​വ​ശം പൊ​ള്ള​യാ​യ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​ർ​ക്കാ​രു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ക​ലു​ങ്കി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം സാ​ധ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ടി​മാ​ലി ഭ​ഗ​വ​തി​ക്കു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് ടൗ​ണി​ലെ​ത്താ​തെ അ​പ്സ​ര തി​യേ​റ്റ​റി​നു സ​മീ​പ​മു​ള്ള റേ​ഷ​ൻ​ക​ട​യി​ൽ എ​ത്താ​ൻ ഈ ​പാ​ത​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​പ​ക​ട​സാ​ധ്യ​ത​യെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ആ​ൾ​സ​ഞ്ചാ​രം കു​റ​ഞ്ഞ​തോ​ടെ ഇ​തു​മു​ത​ലെ​ടു​ത്ത് പാ​ല​ത്തി​നു സ​മീ​പം രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ളി​ൽ മ​ത്സ്യ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​ള്ളു​ക​യാ​ണ്.

കാ​ല​വ​ർ​ഷ​ത്തി​നു​മു​ന്പ് ക​ലു​ങ്കി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.