വി​സ്മ​യ​ക്കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി സിം​ഹ​പ്പാ​റ വ്യൂ​പോ​യി​ന്‍റ്
Thursday, May 23, 2019 10:26 PM IST
രാ​ജാ​ക്കാ​ട്: പ്ര​കൃ​തി മ​നോ​ഹാ​രി​ത​യു​ടെ വി​സ്മ​യ​കാ​ഴ്ച​യൊ​രു​ക്കി സിം​ഹ​പ്പാ​റ വ്യൂ​പോ​യി​ന്‍റ്. കൊ​ളു​ക്കു​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന സിം​ഹ​പ്പാ​റ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. സിം​ഹ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള ഉ​യ​ർ​ന്ന​മ​ല​യും ത​മി​ഴ്നാ​ട​ൻ മ​ല​നി​ര​ക​ളു​ടെ വി​ദൂ​ര​ദൃ​ശ്യ​വു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പ്ര​കൃ​തി മ​നോ​ഹാ​രി​ത നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന പ്ര​ദേ​ശ​മാ​ണ് കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മ​ല​നി​ര​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കൊ​ളു​ക്കു​മ​ല. പ​ച്ച​വി​രി​ച്ച് മ​ല​നി​ര​ക​ൾ​ക്ക് ന​ടു​വി​ലെ മ​ഞ്ഞും കു​ളി​രും ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട പ്ര​ദേ​ശ​മാ​യി കൊ​ളു​ക്കു​മ​ല മാ​റി​ക്ക​ഴി​ഞ്ഞു. ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ നി​ന്നും ഓ​ഫ്റോ​ഡി​ലൂ​ടെ സ​വാ​രി ജീ​പ്പു​ക​ളി​ൽ തേ​യി​ല​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ മ​ല​ക​യ​റി എ​ത്തു​ന്പോ​ൾ കൊ​ളു​ക്കു​മ​ല​യ്ക്ക് സ​മീ​പ​ത്താ​യി​ട്ടാ​ണ് സിം​ഹ​പ്പാ​റ സ്ഥി​തി ചെ​യ്യു​ന്ന​ത്.

സിം​ഹ​ത്തി​ന്‍റെ ആ​കൃ​തി​യി​ലു​ള്ള പാ​റ​ക്കെ​ട്ടു​നി​റ​ഞ്ഞ മ​ല​നി​ര​ക​ൾ​ക്ക് തേ​യി​ല​ക്കൃ​ഷി​ക്കെ​ത്തി​യ പ​ഴ​മ​ക്കാ​ർ ന​ൽ​കി​യ പേ​രാ​ണ് സിം​ഹ​പ്പാ​റ.