ഡീ​ൻ കു​ര്യാ​ക്കോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി
Friday, May 24, 2019 10:58 PM IST
രാ​ജാ​ക്കാ​ട്: വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് ന​ന്ദി​യ​റി​യി​ക്കു​വാ​ൻ ഡീ​ൻ കു​ര്യാ​ക്കോ​സ് രാ​ജാ​ക്കാ​ട്ടെ​ത്തി. മി​ക​ച്ച ഭൂ​രി​പ​ക്ഷം ന​ൽ​കി​യ ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ രാ​ജാ​ക്കാ​ട്ടെ​ത്തി​യ ഡീ​ൻ കു​ര്യാ​ക്കോ​സി​നെ പ​ന്പ് ജം​ഗ്ഷ​നി​ൽ സ്വീ​ക​രി​ച്ച് ടൗ​ണി​ലേ​ക്കാ​ന​യി​ച്ചു. കെ ​പി സി ​സി അം​ഗം ആ​ർ. ബാ​ല​ൻ​പി​ള്ള, നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഇ.​കെ. വാ​സു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​പി. ജോ​സ്, സേ​നാ​പ​തി വേ​ണു, എം.​എ​ൻ ഗോ​പി, എ​ൻ.​ജെ. ചാ​ക്കോ, ബെ​ന്നി തു​ണ്ട​ത്തി​ൽ, ജയിം​സ് തെ​ങ്ങും​കു​ടി, ജോ​സ് ചി​റ്റ​ടി, കെ.​എം. സു​ധീ​ർ, ജ​മാ​ൽ, കി​ങ്ങി​ണി രാ​ജേ​ന്ദ്ര​ൻ, ബെ​ന്നി പാ​ല​ക്കാ​ട്ട്, കെ.​കെ. രാ​ജ​ൻ, മി​നി ബേ​ബി, ടീ​നാ രാ​ജ​ൻ, ജോ​ഷി ക​ന്യാ​ക്കു​ഴി, സാ​ന്‍റോച്ചൻ കൊ​ച്ചു​പു​ര, ബെ​ന്നി കു​ന്നേ​ൽ, കെ.​എ​സ്. ശി​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.