ക​ട​യി​ൽനി​ന്ന് അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ മോ​ഷ്ടി​ച്ച കു​ട്ടിമോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Friday, May 24, 2019 11:01 PM IST
തൊ​ടു​പു​ഴ: അ​ല​ങ്കാ​ര മ​ൽ​സ്യ​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും മ​ത്സ്യ​ങ്ങ​ളെ മോ​ഷ്ടി​ച്ച മൂ​ന്നു കൗ​മാ​ര​ക്കാ​ർ പി​ടി​യി​ലാ​യി. പ​ട്ട​യം​ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​ന്‍റ് ഫി​ഷി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ല​ങ്കാ​ര മ​ത്സ്യ​ങ്ങ​ൾ മോ​ഷ​ണം പോ​യ​ത്. ക​ട​യു​ട​മ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​മോ​ഷ്ടാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. ക​ട​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മീ​പ​വാ​സി​ക​ളാ​യ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 22നു ​പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ഇ​തി​നു ത​ലേ ദി​വ​സ​വും ഇ​വി​ടെ മോ​ഷ​ണ ശ്ര​മം ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് ഉ​ട​മ ക​ട​യി​ൽ വൈ​ദ്യു​തി ലൈ​റ്റു തെ​ളി​ച്ചി​ടു​ക​യും ചു​റ്റു​വ​ല സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​റ്റേ​ന്നും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ എ​ത്തി​യ കൗ​മാ​ര​ക്കാ​ർ ഫ്യൂ​സ് ഉൗ​രി ആ​ദ്യം വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. പി​ന്നീ​ട് സി​സി​ടി​വി കാ​മ​റ​യി​ൽ പെ​ടാ​തി​രി​ക്കാ​നാ​യി മു​ഖം മ​റ​ച്ചാ​ണ് അ​ക​ത്തു ക​ട​ന്ന് മ​ൽ​സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ മോ​ഷ്ടി​ച്ച​ത്. 250 രൂ​പ മു​ത​ൽ 1000 രൂ​പ വ​രെ വി​ല​യു​ള്ള ഹൈ​ബ്രീ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട ഗ​പ്പി, ഫൈ​റ്റ​ർ, കാ​ർ​പ്പ് തു​ട​ങ്ങി​യ മ​ൽ​സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് മോ​ഷ്ടി​ച്ച​ത്. അ​ക്വേ​റി​യ​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത കു​റെ മ​ൽ​സ്യ​ങ്ങ​ളെ ച​ത്ത നി​ല​യി​ലും ക​ണ്ടെ​ത്തി.
മോ​ഷ്ടി​ച്ച മ​ൽ​സ്യ​ങ്ങ​ളി​ൽ കു​റെ വി​ൽ​പ്പ​ന ന​ട​ത്തി ബാ​ക്കി വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യു​ണ്ടാ​യി​രു​ന്ന പൂ​ച്ചെ​ടി​ക​ളും ഇ​വ​ർ ന​ശി​പ്പി​ച്ചി​രു​ന്നു. 60,000 രൂ​പ​യോ​ളം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സ്ഥാ​പ​ന​ത്തി​നു​ണ്ടാ​യ​ത്. ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ എ​സ്ഐ എം​പി.​സാ​ഗ​റാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ ഇ​വ​രെ വി​ട്ട​യ​ച്ചു.