മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, May 25, 2019 10:26 PM IST
ചെ​റു​തോ​ണി: ദീ​പി​ക സ​ബ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​താ​പി​താ​ക്ക​ളെ ആ​ദ​രി​ച്ച​ത് കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന്‍റെ ഒൗ​ന​ത്യം പ്ര​ക​ട​മാ​ക്കു​ന്ന​താ​യി.
ഡി​എ​ഫ്സി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ദ​ര​വ് ന​ൽ​കാ​നാ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ഇ​രു​പ്പി​ട​ങ്ങ​ളി​ലി​രു​ന്ന മാ​താ​പി​താ​ക്ക​ളെ തേ​ടി കു​ട്ടി​ക​ളെ​ത്തി ഇ​രു​ക​ര​ങ്ങ​ളും ചേ​ർ​ത്തു​പി​ടി​ച്ച് സ്നേ​ഹ ചും​ബ​നം ന​ൽ​കി​യ​ത് അ​പൂ​ർ​വാ​നു​ഭ​വ​മാ​യി. കു​ട്ടി​ക​ൾ വി​ജ​യി​ക​ളാ​യ മ​റ്റു​കു​ട്ടി​ക​ൾ​ക്ക് ഹ​സ്ത​ദാ​നം ന​ൽ​കി ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.