അടിമാലി താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ തണൽമരങ്ങൾ മു​റി​ച്ചു​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധം
Saturday, June 15, 2019 9:51 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് നി​ന്നി​രു​ന്ന അ​ത്തി​മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി.
ഇ​ത്ത​വ​ണ​ത്തെ ലോ​ക​പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം ക​ഴി​ഞ്ഞ് കൃ​ത്യം പ​ത്തു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ് പ​രി​സ്ഥി​തി​ക്കും ത​ണ​ൽ​മ​ര​ങ്ങ​ൾ​ക്കു​മെ​ല്ലാം പ്രാ​ധാ​ന്യം ന​ൽ​കി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​വേ​ണ്ട​വ​ർ ത​ന്നെ ആ​ശു​പ​ത്രി ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് ത​ണ​ൽ വി​രി​ച്ച് നി​ന്നി​രു​ന്ന അ​ത്തി​മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യ​ത്. വി​വി​ധ​ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​ടെ മു​ന്പി​ൽ നി​ന്നി​രു​ന്ന അ​ര ഡ​സ​നോ​ളം മ​ര​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ചു​വ​ടോ​ടെ വെ​ട്ടി നീ​ക്കി.
കാ​ല​ങ്ങ​ളാ​യി ക്വാ​ർ​ട്ടേ​ഴ്സ് പ​രി​സ​ര​ത്ത് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള അ​പ​ക​ട​വും ഉ​യ​ർ​ത്താ​തെ നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ എ​ന്തി​ന് വെ​ട്ടി​ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.
പൊ​രി​വെ​യി​ല​ത്ത് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ എ​ത്തി​യി​രു​ന്ന രോ​ഗി​ക​ൾ പ​ല​പ്പോ​ഴും ചൂ​ടി​ൽ നി​ന്നും മു​ക്തി നേ​ടാ​ൻ മു​റി​ച്ച് നീ​ക്ക​പ്പെ​ട്ട ഈ ​അ​ത്തി​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​നെ ആ​ശ്ര​യി​ച്ചി​രു​ന്നു.
പ​രി​സ​ര ശു​ചീ​ക​ര​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ൽ കൊ​ന്പി​റ​ക്കി​യാ​ൽ മ​തി​യാ​യി​രു​ന്നി​ല്ലേ​യെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്.
ഇ​തേ സ​മ​യം ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് മു​ന്പി​ൽ വാ​ഹ​ന​പാ​ർ​ക്കിം​ഗി​നി​ട​മൊ​രു​ക്കാ​നാ​ണ് അ​ത്തി​മ​ര​ങ്ങ​ൾ മു​റി​ച്ച​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.