ഇ​ടു​ക്കി​യു​ടെ അ​ഭി​മാ​ന താ​ര​മാ​യി ന​യ​ന ബി​ലീ​ഷ്
Wednesday, June 19, 2019 10:13 PM IST
തൊ​ടു​പു​ഴ: തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന 40-ാമ​ത് ജി​ല്ലാ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഒ​ൻ​പ​ത് ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് തൊ​ടു​പു​ഴ വി​മ​ല പ​ബ്ലി​ക് സ്കൂ​ളി​ലെ ന​യ​ന ബി​ലീ​ഷ് ജി​ല്ല​യ്ക്ക് അ​ഭി​മാ​ന​താ​ര​മാ​യി മാ​റി.
ജൂ​ണി​യ​ർ സ​ഹോ​ദ​യ ചാ​ന്പ്യ​ൻ​കൂ​ടി​യാ​യ ന​യ​ന അ​ണ്ട​ർ 15 സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, അ​ണ്ട​ർ 19 ഡ​ബി​ൾ​സ്, അ​ണ്ട​ർ 19 മി​ക്സ​ഡ് ഡ​ബി​ൾ​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യും ചെ​യ്തു.
തൊ​ടു​പു​ഴ അ​യം​ചി​റ​കു​ന്നേ​ൽ ബി​ലീ​ഷ് - അ​നു​പ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. തൊ​ടു​പു​ഴ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് ബാ​ഡ്മി​ന്‍റ​ണ്‍ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ക​ൻ സൈ​ജ​ൻ സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പരിശീലനം.