പ്രതിഷേധ ധ​ർ​ണ ന​ട​ത്തി
Sunday, July 14, 2019 9:41 PM IST
തൊ​ടു​പു​ഴ: ഓ​ൾ കേ​ര​ള ബാ​ങ്ക് റി​ട്ട​യ​റീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് തൊ​ടു​പു​ഴ എ​സ്ബി​ഐ റീ​ജ​ണ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എം. ദേ​വ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ.​ജെ.​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​ഡി. ന​ന്ദ​കു​മാ​ർ, സെ​ൽ​വി​ൻ ജോ​ണ്‍, ടി.​വി. ഫ്രാ​ൻ​സിസ്, എ​ബി​ൻ ജോ​സ്, പി.​കെ. ജ​ബ്ബാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ തി​മി​ര ഓ​പ്പ​റേ​ഷ​ൻ ക്യാ​ന്പ്

ക​ഞ്ഞി​ക്കു​ഴി: ആ​രോ​ഗ്യ വി​ക​സ​ന സ​മി​തി, അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ങ്കി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഓ​ഗ​സ്റ്റ് 10ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ തി​മി​ര ഓ​പ്പ​റേ​ഷ​ൻ ക്യാ​ന്പും സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​ുന്ന തി​മി​ര രേ​ാഗി​ക​ൾ​ക്ക് അ​ങ്ക​മാ​ലി ആ​ശു​പ​ത്രി​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി വാ​ഹ​നം ക്ര​മിീക​രി​ച്ചി​ട്ടു​ണ്ട്.
ചി​കി​ത്സ ല​ഭി​ക്കേ​ണ്ട​വ​ർ മു​ൻ കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​സ്ഥാ​ന ആ​രോ​ഗ്യ വി​ക​സന ​സമി​തി​ ചെ​യ​ർ​മാ​ൻ ടോ​മി തീ​വ​ള്ളി അ​റി​യി​ച്ചു. ഫോ​ണ്‍: 9497 191 680.