വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഫ്രാ​ൻ​സീ​സ് ജോ​ർ​ജ്
Monday, July 15, 2019 10:20 PM IST
ചെ​റു​തോ​ണി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സീ​സ് ജോ​ർ​ജ്. ചെ​റു​തോ​ണി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പാ​ർ​ട്ടി ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​യ​ർ​മാ​ൻ.
ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ർ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഭ​യാ​ശ​ങ്ക​യി​ലാ​ണ്. ത​ങ്ങ​ൾ പ​രി​പാ​ലി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ വ​ന്യ​ജീ​വി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യി​ലാ​ണ്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട​മെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി പ​തി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​സ് പൊ​ട്ടം​പ്ലാ​ക്ക​ൽ, കൊ​ച്ച​റ മോ​ഹ​ന​ൻ​നാ​യ​ർ, സാ​ജു പ​ട്ട​രു​മ​ഠം, പ്ര​ദീ​പ് ജോ​ർ​ജ്, ജോ​സ് ഞാ​യ​ർ​കു​ളം, മാ​ത്യു തെ​ങ്ങും​കു​ടി, ടോ​മി തൈ​ലം​മാ​നാ​ൽ, മാ​ത്യു കൊ​ട്ടാ​രം, സി​ബി മൂ​ലേ​പ്പ​റ​ന്പി​ൽ, ജോ​സ് നെ​ല്ലി​ക്കു​ന്നേ​ൽ, സാ​ബു കു​ര്യ​ൻ, വി.​എ ഉ​ല​ഹ​ന്നാ​ൻ, സി.​ടി. ഫ്രാ​ൻ​സി​സ്, എം.​കെ. മാ​ത്യു, പി.​വി. അ​ഗ​സ്റ്റി​ൻ, സി​ജോ ഇ​ല​ന്തൂ​ർ, മി​ഥു​ൻ വി​ദ്യാ​സാ​ഗ​ർ, ഒ.​ടി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.