പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫി​ൽ മെ​റ്റ് മൂ​ൺ@50
Tuesday, July 16, 2019 10:10 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ പാ​ഠ​ച​ക്ര​വും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ശാ​സ്ത്ര പ്ര​ദ​ർ​ശ​നം -മെ​റ്റ് മൂ​ൺ @ 50 19, 20 തീ​യ​തി​ക​ളി​ൽ
സെ​ന്‍റ് ജോ​സ​ഫ്സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ൽ കാ​ൽ കു​ത്തി​യ​തി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഐ​സ്ആ​ർ​ഒ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​യും വി​വി​ധ ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടേ​യും മോ​ഡ​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഐ​എ​സ്ആ​ർ​ഒ സ്ഥാ​പി​ത​മാ​യ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി, രാ​സ​മൂ​ല​ക​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​പ്പ​ട്ടി​ക ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ നൂ​റ്റ​മ്പ​താം വാ​ർ​ഷി​കം, ഐ​യു​പി​എ​സി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ നൂ​റാം വാ​ർ​ഷി​കം എ​ന്നീ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്.
വി​വി​ധ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ദ​ർ​ശ​നം കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ്രേ​ക്ക് ത്രൂ ​സ​യ​ൻ​സ് സൊ​സൈ​റ്റി, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ശാ​സ്ത്ര ച​ക്രം എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളും പാ​ഠ​ച​ക്രം ഒ​രു​ക്കു​ന്ന ഭ​ക്ഷ്യ​മേ​ള​യും പ്ര​ദ​ർ​ശ​ന​ത്തോ​ടാ​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​കും.​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടെ​ല​സ്കോ​പ്പ് നി​ർ​മാ​ണ പ​രി​ശീ​ല​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തും.
19 ന് ​രാ​വി​ലെ 8.30 ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മേ​ള​ന​വും ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ പ്ര​ദ​ർ​ശ​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി.​ബി​നു മു​ഖ്യ പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നെ​ല്ലൂ​ർ​കാ​ലാ​യി​പ​റ​ന്പി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ഡോ​മി​നി​ക്, പ​ഞ്ചാ​യ​ത്തം​ഗം പി.​ഇ. വ​ർ​ക്കി, ഫാ.​ജോ​സ​ഫ് ക​ല്ലൂ​പ​റ​മ്പ​ത്ത്, സി.​ജെ.​വി​നോ​ജി, ഗ്രേ​സി​ക്കു​ട്ടി ജോ​ൺ, അ​നി​ത​മ്മ എ​ബ്രാ​ഹാം, സാ​ജു പൗ​വ​ത്ത്, റ​ജി​മോ​ൻ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.