വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ചു
Tuesday, July 23, 2019 9:44 PM IST
നെ​ടു​ങ്ക​ണ്ടം: നാ​ട​ൻ തോ​ക്കു​കൊ​ണ്ട് വെ​ടി​വ​ച്ചു മ​രി​ച്ച എ​സ്റ്റേ​റ്റ് പൂ​പ്പാ​റ കാ​ക്കു​ന്നേ​ൽ സ​ന്തോ​ഷി​നെ (46) ജി​ല്ലാ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജി​ല്ലാ ടെ​സ്റ്റ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. സ​ന​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
തോ​ക്കി​ലെ വി​ര​ല​ട​യാ​ള​ങ്ങ​ൾ മ​രി​ച്ച സ​ന്തോ​ഷി​ന്‍റെ ത​ന്നെ​യാ​ണോ എ​ന്ന് വ്യ​ക്ത​ത​വ​രു​ത്തു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൈ, ​കാ​ൽ വി​ര​ലു​ക​ളു​ടെ വി​ര​ല​ട​യാ​ള​ങ്ങ​ളാ​ണ് എ​ടു​ത്ത​ത്.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് സ്വ​ഗൃ​ഹ​ത്തി​ൽ സ​ന്തോ​ഷ് സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ച​ത്. മ​ര​ത്തി​ൽ​നി​ന്നും വീ​ണ് ന​ട്ടെ​ല്ലി​ന് പ​രി​ക്കേ​റ്റ സ​ന്തോ​ഷ് പ​ണി​ക്കു​പോ​കാ​ൻ ക​ഴി​യാ​ത്ത ദു:​ഖ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ൽ നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.