ഹൃ​ദ്രോ​ഗ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് കു​റ​ഞ്ഞ​നി​ര​ക്കി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് അ​വ​സ​രം
Tuesday, July 23, 2019 9:48 PM IST
തൊ​ടു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി,യു​വ​ദീ​പ്തി, ആ​സ്റ്റ​ർ​മെ​ഡി​സി​റ്റി ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൃ​ദ്രോ​ഗ​മു​ള്ള 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് കു​റ​ഞ്ഞ​നി​ര​ക്കി​ൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​ക്കൊ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ടൗ​ണ്‍​പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ 28നു ​രാ​വി​ലെ 10നു ​സൗ​ജ​ന്യ രോ​ഗ​നി​ർ​ണ​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ക്കും.​കോ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​രാ​യ ഡോ. ​സാ​ജ​ൻ കോ​ശി, ഡോ. ​ലി​ങ്ക​ൻ സാ​മു​വ​ൽ എ​ന്നി​വ​ർ രോ​ഗ നി​ർ​ണ​യം ന​ട​ത്തും. ഓ​പ്പ​ണ്‍ ഹാ​ർ​ട്ട് സ​ർ​ജ​റി​ക്ക് ര​ണ്ട​ര ല​ക്ഷ​വും കീ​ഹോ​ൾ സ​ർ​ജ​റി​ക്ക് ഒ​ന്ന​ര ല​ക്ഷ​വും ശ​സ്ത്ര​ക്രി​യ ചെ​ല​വി​ന്‍റെ 75ശ​ത​മാ​നം തു​ക ആ​സ്റ്റ​ർ ഡി​എം ഫൗ​ണ്ടേ​ഷ​ൻ വ​ഹി​ക്കും. ബാ​ക്കി 25 ശ​ത​മാ​നം തു​ക രോ​ഗി വ​ഹി​ക്ക​ണം. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ ചെ​ല​വും ഇ​ള​വു ചെ​യ്ത് ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ അ​തു ക്ര​മീ​ക​രി​ച്ചു ന​ൽ​കും. സാ​ന്പ​ത്തി​ക​മാ​യി അ​വ​ശ​ത​യു​ള്ള​വ​ർ​ക്ക് ജീ​വ​മെ​ഡി​ക്ക​ൽ​സും ആ​ശാ​കി​ര​ണ​വും ചേ​ർ​ന്ന് സ​ഹാ​യം ല​ഭ്യ​മാ​ക്കും. ബാ​ക്കി തു​ക രോ​ഗി​യു​ടെ കു​ടും​ബ​മോ ഇ​ട​വ​ക​യോ മ​റ്റ് സം​ഘ​ട​ന​ക​ളോ ചേ​ർ​ന്ന് സ്വ​രൂ​പി​ക്ക​ണം. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 26നു ​മു​ന്പ് ജീ​വ മെ​ഡി​ക്ക​ൽ​സി​ന്‍റെ കോ​ത​മം​ഗ​ലം,മൂ​വാ​റ്റു​പു​ഴ,വാ​ഴ​ക്കു​ളം,തൊ​ടു​പു​ഴ ഷോ​പ്പു​ക​ളി​ലോ തൊ​ടു​പു​ഴ ടൗ​ണ്‍​പ​ള്ളി ഓ​ഫീ​സി​ലോ 8281358142, 9048 495 673, 7994595673 എ​ന്നീ ന​ന്പ​റു​ക​ളി​ലോ അ​റി​യി​ക്ക​ണം. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ചി​കി​ത്സാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.​ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് ജെ.​പ​റ​യി​ടം,തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ.​ജി​യോ ത​ടി​ക്കാ​ട്ട്, എ ​കെ സി ​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം, കെ ​സി വൈ ​എം രൂ​പ​ത സെ​ക്ര​ട്ട​റി അ​രു​ണ്‍ പോ​ൾ ബാ​ബു, മെ​ഡി​ക്ക​ൽ ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.