താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ്ഥ​ലം കൈ​യേ​റി റോ​ഡ് നി​ർ​മാ​ണം
Tuesday, August 13, 2019 10:32 PM IST
പീ​രു​മേ​ട്: താ​ലു​ക്ക് ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​ത്തു​കൂ​ടി അ​ന​ധി​കൃ​ത​മാ​യി റോ​ഡ് പ​ണി​യാ​നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ശ്ര​മം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​രാ​തി​ന​ല്കി. ആ​ശു​പ​തി​യു​ടെ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്തു​കൂ​ടി​യാ​ണ് മ​ണ്ണി​ട്ട് റോ​ഡ് പ​ണി​യാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു​ലോ​ഡ് മ​ണ്ണ് പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് ഇ​റ​ക്കി.
ദേ​ശീ​യ പാ​ത​യി​ൽ​നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ നൂ​റു​മീ​റ്റ​ർ മാ​റി​യാ​ണ് പാ​ർ​ക്കിം​ഗ് സ്ഥ​ലം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഭൂ​മി​യി​ലേ​ക്കാ​ണ് പ​ത്ത​ടി​യി​ലേ​റെ വീ​തി​യി​ൽ വ​ഴി പ​ണി​യു​ന്ന​ത്.
വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് വ​ഴി​യെ​ചൊ​ല്ലി ഇ​വി​ടെ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.
ഇ​തി​നി​ടെ സ്വ​കാ​ര്യ വ്യ​ക്തി ത​ന്‍റെ സ്ഥ​ല​ത്തി​ന് മ​തി​ൽ പ​ണി​യു​ക​യും ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​ത്തി​ന് അ​ഭി​മു​ഖ​മാ​യി ഗേ​റ്റ് സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഈ ​ഗേ​റ്റി​ലേ​ക്കാ​ണ് ഇ​പ്പോ​ൾ റോ​ഡ് പ​ണി​യു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ന​ന്ദ് പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ല്കി.