ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച കേ​സ്: ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Friday, August 16, 2019 10:04 PM IST
ക​ട്ട​പ്പ​ന: സ്വ​കാ​ര്യ ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​പ്പി​ച്ച​ശേ​ഷം ഡ്രൈ​വ​റെ മ​ർ​ദി​ച്ചെ​ന്ന കേ​സി​ൽ ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​ഴി​മ​ല സ്വ​ദേ​ശി സ​ന്തോ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യ​ത്തി​ൽ​വി​ട്ടു.
ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​നഃ​പൂ​ർ​വം ബ​സ് ഇ​ടി​പ്പി​ച്ച​താ​ണെ​ന്ന് ആ​രോ​പി​ച്ച് കാ​ഞ്ചി​യാ​റി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ബ​സ് ത​ട​ഞ്ഞ​തോ​ടെ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
സ​മാ​ന്ത​ര സ​ർ​വീ​സി​നെ​ച്ചൊ​ല്ലി​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ല​ബ്ബ​ക്ക​ട​യി​ൽ​നി​ന്ന് കാ​ഞ്ചി​യാ​റി​ലേ​ക്കു മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന ജോ​യി​യു​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര​ക്കാ​ർ ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് സ്വ​കാ​ര്യ ബ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ ജോ​യി​യെ മ​ർ​ദി​ച്ച​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.
വൈ​കു​ന്നേ​രം ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് കോ​ഴി​മ​ല​യ്ക്കു പു​റ​പ്പെ​ട്ട ബ​സ് കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​ഞ്ഞി​ട്ടു. സ്ഥ​ല​ത്തെ​ത്തി​യ എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ബ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബ​സ് യാ​ത്ര​ക്കാ​രെ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു.