മൊ​ബൈ​ൽ മ​ണ്ണ് പ​രി​ശോ​ധ​നാ യൂ​ണി​റ്റ് ആ​രം​ഭി​ക്ക​ണം
Saturday, August 17, 2019 10:33 PM IST
ക​രി​മ​ണ്ണൂ​ർ: ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ർ​ഷി​ക പ്രാ​ധാ​ന്യ​മു​ള്ള ഇടുക്കി ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി മ​ണ്ണ് പ​രി​ശോ​ധ​നാ യൂ​ണി​റ്റ് അ​നു​വ​ദി​ക്കാ​ൻ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൈ​ര​ളി സ്വ​യം സ​ഹാ​യ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കെ​ടു​തി​യി​ൽ മ​ണ്ണി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പു​തി​യ കൃ​ഷി രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ന്ന​തി​ന് ഇ​ത് വ​ള​രെ സ​ഹാ​യ​ക​ര​മാ​ണ്. നി​ല​വി​ൽ തൊ​ടു​പു​ഴ​യിലുള്ള മ​ണ്ണ് പ​രി​ശോ​ധ​നാ ഓ​ഫീ​സ് മാ​ത്ര​മാ​ണ് ജി​ല്ല​യ്ക്ക് ആ​കെ​യു​ള്ള​ത്. ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം എ​സ്. രാ​ജീ​വ് അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ള​ന്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജെ. തോ​മ​സ്, ടി.​ജി.​മോ​ഹ​ന​ൻ, എ.​ജെ. വ​ർ​ക്കി, വി.​എ​ൻ. ബാ​ബു​രാ​ജ്, എ.​എ​സ്. ഇ​ന്ദി​ര, എ.​പി. റോ​യി, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.