പ്ര​ള​യബാ​ധി​ത​ർ​ക്കു സാ​ഹാ​യ​മെ​ത്തി​ച്ചു
Saturday, August 17, 2019 10:42 PM IST
കു​മ​ളി: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി അ​ണ​ക്ക​ര​യി​ൽ​നി​ന്നും സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ൾ നി​ല​ന്പൂ​രി​ലെ​ത്തി. വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളം മ​രു​ന്നും വി​ത​ര​ണം​ചെ​യ്തു. നി​ല​ന്പൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ​നി​ന്ന് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​ണ് സം​ഘം പോ​യ​ത്.

ജെ​സി​ഐ അ​ണ​ക്ക​ര സ്പൈസ്‌വാലി അ​മ്മ​ക്കൊ​രു​മ്മ കൂ​ട്ടാ​യ്മ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി ച​ക്കു​പ​ള്ളം യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി അ​ണ​ക്ക​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 600 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി​യ​ത്.

ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗി​സ്, വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗി​സ് ഇ​രു​മേ​ട, സാ​ബു കു​റ്റി​പാ​ല, ഷി​ജു ചാ​ത്ത​നാ​ട്ട്, ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, ബാ​ബു കെ. ​നൈ​നാ​ൻ, ഷി​ന്‍റോ ചാ​ത്ത​നാ​ട്ട്, ജി​ൻ​സ് പോ​ത്ത​ൻ, പു​ന്ന​ച്ച​ൻ ഏ​ബ്ര​ഹാം, ജോ​മി പൈ​ലി​മു​റി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫെ​റോ​ന വി​കാ​രി ഫാ. ​വി​ൽ​ഫി​ച്ച​ൻ തെ​ക്കേ​വ​യ​ലി​ൽ വാ​ഹ​നം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.