മ​രം വീ​ണ് ഗ​താ​ഗ​തം മുടങ്ങി
Sunday, August 18, 2019 10:09 PM IST
രാ​ജ​കു​മാ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പൂ​പ്പാ​റ​യ്ക്കു സ​മീ​പം ത​ല​ക്കു​ള​ത്ത് ദേ​ശീ​യ പാ​ത​യി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി നീ​ക്കം​ചെ​യ്യാ​ൻ വ​നം​വ​കു​പ്പ് ന​ന്പ​രി​ട്ടു നി​ർ​ത്തി​യി​രു​ന്ന വേ​ങ്ങ മ​ര​മാ​ണ് റോ​ഡി​നു​കു​റു​കെ മ​റി​ഞ്ഞു​വീ​ണ​ത്.

സം​ഭ​വം ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചി​ട്ടും മ​രം വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പാ​ത​യു​ടെ പ​ണി​ക​ൾ​ക്കാ​യി മ​ണ്ണ് മാ​റ്റി​യ​തി​നെ​തു​ട​ർ​ന്ന് വേ​രു​ക​ൾ തെ​ളി​ഞ്ഞു​നി​ന്നി​രു​ന്ന മ​രം രാ​ത്രി​യാ​ണ് മ​റി​ഞ്ഞു​വീ​ണ​ത്. പ​വ​ർ ഹൗ​സ്, ചി​ന്ന​ക്ക​നാ​ൽ, പെ​രി​യ​ക​നാ​ൽ, ആ​ന​യി​റ​ങ്ക​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​തോ​ടെ ത​ട​സ​പ്പെ​ട്ടു. പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് വ​നം​വ​കു​പ്പി​നെ​ക്കൊ​ണ്ട് മ​രം മു​റി​ച്ചു​മാ​റ്റി​ച്ച​ത്. 381 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടാ​യി​ര​ത്തോ​ളം മ​ര​ങ്ങ​ൾ ഇ​തി​നാ​യി വെ​ട്ടി മാ​റ്റേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ​മൂ​ലം മ​ര​ങ്ങ​ൾ ലേ​ല​ത്തി​ൽ പി​ടി്ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​തു​മൂ​ലം പാ​ത​യു​ടെ നി​ർ​മാ​ണം പ​ല​യി​ട​ങ്ങ​ളി​ലും നി​ല​ച്ചു.