ഓ​ട്ടോ​റി​ക്ഷ കു​ത്തി​ത്തു​റ​ന്ന് മോഷണം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, August 18, 2019 10:09 PM IST
ക​ട്ട​പ്പ​ന: പാ​ർ​ക്കു​ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും രേ​ഖ​ക​ളും ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​മാ​ക്കു​ഴി തൂ​ങ്കു​ഴി പ​ട്ട​രു​ക​ണ്ട​ത്തി​ൽ പ്രി​ൻ​സ് (24), തോ​പ്രാം​കു​ടി സ്കൂ​ൾ​സി​റ്റി മാ​ണി​യേ​പ്പ​ള്ളി​ൽ ടി​ൻ​സ​ണ്‍ ഏ​ബ്ര​ഹാം (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 15-നാ​ണ് സു​വ​ർ​ണ​ഗി​രി സ്വ​ദേ​ശി ജി​സ് ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ 11-ന് ​വെ​ള്ള​യാം​കു​ടി കെ ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ലി​നു​മു​ന്പി​ൽ ഓ​ട്ടോ പാ​ർ​ക്കു​ചെ​യ്ത​ശേ​ഷം ജി​സ് മ​റ്റൊ​രി​ട​ത്തേ​യ്ക്ക് പോ​യി. ഈ​സ​മ​യം പ്ര​തി​ക​ൾ ഇ​രു​വ​രും ഓ​ട്ടോ​റി​ക്ഷ​യു​ടെ പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് 13,800 രൂ​പ​യും പാ​ച​ക​വാ​ത​ക ക​ണ​ക്ഷ​ന്‍റെ ര​ണ്ടു ബു​ക്കു​ക​ളും വാ​ഹ​ന​ത്തി​ന്‍റെ ഫി​നാ​ൻ​സ് ബു​ക്കും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ജി​സ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്.
തു​ട​ർ​ന്ന് ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. സി​ഐ വി.​എ​സ്. അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​വ​രെ​യും ശ​നി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്രി​ൻ​സ് നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ൽ ക​റ​ങ്ങി​ന​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ക​ട്ട​പ്പ​ന കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.