അ​പ​ക​ടഭീ​ഷ​ണി​യാ​യി വൈ​ദ്യു​തി ലൈ​നും പോ​സ്റ്റും
Sunday, August 18, 2019 10:10 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി കു​തി​ര​യ​ള പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വൈ​ദ്യു​തി ലൈ​നും വൈ​ദ്യു​തി പോ​സ്റ്റും മാ​റ്റി സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ൾ പു​തു​പ്പ​ടി​ക്ക​ൽ ജെ​യിം​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ പ്ലാ​വി​ൻ ത​ടി​ക്കു​ള്ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി​യ നി​ല​യി​ലാ​ണ്.
അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജ​യിം​സ് പ​റ​യു​ന്നു. ഇ​തേ പ്ലാ​വി​നു​സ​മീ​പം മ​റ്റൊ​രു പോ​സ്റ്റി​ൽ​നി​ന്നും ര​ണ്ടു വൈ​ദ്യു​തി ലൈ​നു​ക​ൾ താ​ഴെ​വീ​ണ് കി​ട​പ്പു​ണ്ട്. ഇ​തി​ൽ​നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ​താ​യും ജയിം​സ് പ​റ​ഞ്ഞു.
ഈ ​പാ​ത​യോ​ര​ത്തെ ഏ​താ​നും ത​ടി​പോ​സ്റ്റു​ക​ളും ഉ​ണ​ങ്ങി​ദ്ര​വി​ച്ച നി​ല​യി​ലാ​ണ്. ഏ​തു​നി​മി​ഷ​വും ഇ​വ നി​ല​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.