ക​രി​ങ്ക​ല്ലു​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് ഭീ​മ​ൻ ടോ​റ​സു​ക​ൾ
Monday, August 19, 2019 9:45 PM IST
ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ലെ റോ​ഡു​ക​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ല​ധി​കം ഭാ​ര​വു​മാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഭീ​മ​ൻ ടോ​റ​സു​ക​ൾ വ​രു​ന്നു.

കേ​ര​ള​ത്തി​ലെ ദേ​ശീ​യ, സം​സ്ഥാ​ന, പ​ഞ്ചാ​യ​ത്തു റോ​ഡു​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ഭാ​രം​താ​ങ്ങാ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ള്ള​താ​ണ്.

ഇ​തു ലം​ഘി​ച്ചാ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അമിതമായി ലോഡുകയറ്റിയുള്ള വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ൾ​ക്ക് ഇതു താ​ങ്ങാ​ൻ ശേ​ഷി​യി​ല്ല.

സ്ഥ​ലം, മ​ണ്ണി​ന്‍റെ ഘ​ട​ന, റോ​ഡു​നി​ർ​മാ​ണ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ൾ ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് റോ​ഡി​ന്‍റെ ശേ​ഷി നി​ശ്ച​യി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ മ​ണ്ണി​ന്‍റെ ഘ​ട​ന ത​മി​ഴ്നാ​ട്ടി​ലെ​പോ​ലെ വ​ലി​യ ഭാ​രം താ​ങ്ങാ​ൻ ത​ര​ത്തി​ലു​ള്ള​ത​ല്ല.
കേ​ള​ത്തി​ൽ പാ​റ​മ​ട​ക​ൾ നി​രോ​ധി​ച്ച​തോ​ടെ​യാ​ണ് മെ​റ്റ​ലു​ക​ളു​മാ​യി ഭീ​മ​ൻ വാ​ഹ​ന​ങ്ങ​ൾ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യ​തെ​ന്നും പ​റ​യു​ന്നു.

റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്ക് അ​മി​ത ലോ​ഡു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ര​ണ​മാ​കു​ന്ന​താ​യി റോ​ഡു​നി​ർ​മാ​ണ ക​രാ​റു​കാ​ർ ആ​രോ​പി​ച്ചു.

കേ​ര​ള​ത്തി​ൽ ഗാ​ര​ന്‍റി വ്യ​വ​സ്ഥ​യി​ൽ റോ​ഡു നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​മി​ത ലേ​ഡു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന റോ​ഡു ത​ക​ർ​ച്ച​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് ക​രാ​റു​കാ​ർ പ​റ​ഞ്ഞു.