തൊ​മ്മ​ൻ​കു​ത്ത് സ്വപ്നഭൂമി; ഇവിടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും സ്വപ്നം മാത്രം
Monday, August 19, 2019 9:49 PM IST
തൊ​മ്മ​ൻ​കു​ത്ത്: ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ വ​രു​ന്ന തൊ​മ്മ​ൻ​കു​ത്ത് വി​ക​സ​ന​ത്തി​നാ​യി കാ​തോ​ർ​ക്കു​ന്നു. ര​ണ്ടാ​യി​ര​ത്തി​ൽ​പ്പ​രം ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ദി​നം​പ്ര​തി നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​മു​ൾ​പ്പെ​ടു​ന്ന തൊ​മ്മ​ൻ​കു​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു. സ​ഞ്ചാ​രി​ക​ളു​ടെ പ​ക്ക​ൽ നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ പ്ര​തി​ദി​നം വ​നം​വ​കു​പ്പി​ന് ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ നി​സം​ഗ​ത പാ​ലി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തൊ​മ്മ​ൻ​കു​ത്തി​ൽ മി​നി പ​വ​ർ​ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​ഉ​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല.
മ​ഴ​ക്കാ​ല​മാ​യാ​ൽ തൊ​മ്മ​ൻ​കു​ത്ത് പു​ഴ​യു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു​ടെ ഉ​ള്ളി​ൽ ആ​ധി​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. പു​ഴ​യോ​ര​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ലും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
തൊ​മ്മ​ൻ​കു​ത്ത് ച​പ്പാ​ത്തി​ന്‍റെ സ്ഥി​തി​യും ശോ​ച​നീ​യ​മാ​ണ്. മ​ഴ ശ​ക്തി പ്രാ​പി​ക്കു​ന്പോ​ൾ ച​പ്പാ​ത്തി​ന്‍റെ മു​ക​ളി​ലൂ​ടെ​യാ​ണ് വെ​ള്ള​മൊ​ഴു​കു​ന്ന​ത്.
അ​തോ​ടെ ച​പ്പാ​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും. ഇ​തു​മൂ​ലം വി​ദ്യാ​ർ​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു. മ​ഴ​ക്കാ​ല​ത്ത് വ​ൻ​മ​ര​ങ്ങ​ളും മ​റ്റും ച​പ്പാ​ത്തി​ൽ വ​ന്ന​ടി​യു​ന്ന​തും പ​തി​വാ​ണ്. തൊ​മ്മ​ൻ​കു​ത്തി​ൽ വി​ശ്ര​മ കേ​ന്ദ്രം, എ​ടി​എം സൗ​ക​ര്യം എ​ന്നി​വ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് ടൂ​റി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ തൊ​മ്മ​ൻ​കു​ത്ത് വ​രെ ബ​സ് സ​ർ​വീ​സ് നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും തൊ​മ്മ​ൻ​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.