സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി
Monday, August 19, 2019 9:49 PM IST
പൊ​ന്ന​ന്താ​നം : പൊ​ന്ന​ന്താ​നം ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. ​പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ വാ​യ​ന​ശാ​ലാ​ങ്ക​ണ​ത്തി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. തുടർന്ന് മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണം ചെ​യ്തു.
ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി. ഉ​ച്ച​ക​ഴി​ഞ്ഞ്് ​ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ തൊ​ടു​പു​ഴ താ​ലൂ​ക്ക് എ​ക്സ് സ​ർ​വീ​സ് മെ​ൻ പ്ര​സി​ഡ​ന്‍റ് എ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. വിം​ഗ് ക​മാ​ൻഡർ പി.​എ​സ്. സ്റ്റീ​ഫ​ൻ പ​ച്ചി​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൈ​നി​ക രം​ഗ​ത്തെ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു വി​മു​ക്ത ഭ​ട​ൻ​മാ​രാ​യ പി.​ടി. തോ​മ​സ് പൈ​ക​ട, ഇ.​എ. ജോ​സ്, ലെ​ഫ്റ്റ്ന​ന്‍റ് കേ​ണ​ൽ​മാ​രാ​യ അ​ന്ന​മ്മ ജോ​ർ​ജ് പ​ച്ചി​ക്ക​ര, കെ.​ജെ.​അ​ന്ന​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി.​ജെ.​ദേ​വ​സ്യ, ജെറി​ൽ ജോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി വി.​ജെ.​ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ചി​റ്റൂ​ർ: ജ​വ​ഹ​ർ​മെ​മ്മോ​റി​യ​ൽ ബാ​ല​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. സു​ബി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ൽ​ഹി​ദ് കെ. ​ഖാ​ദ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്വ​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ഷാ​മോ​ൻ ലൂ​ക്ക് സ്വാ​ഗ​ത​വും ശ​ര​ണ്യ ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.