മു​ള്ളം​ത​ണ്ടി​ൽ വ​ൻ​ഗ​ർ​ത്തം; നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ
Tuesday, August 20, 2019 10:10 PM IST
രാ​ജ​കു​മാ​രി : ശാ​ന്ത​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പാ​റ മു​ള്ളം​ത​ണ്ടി​ൽ പ്ര​ള​യ​ത്തി​ൽ രൂ​പ​പ്പെ​ട്ട വ​ൻ ഗ​ർ​ത്തം നാ​ട്ടു​കാ​രി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഗ​ർ​ത്തം ഇ​ടി​ഞ്ഞ് കൂ​ടു​ത​ൽ വ്യാ​സ​വും ആ​ഴ​വും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യു​ടെ താ​ഴ്ഭാ​ഗ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ള​ട​ക്കം സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ ജി​യോ​ള​ജി​ക്ക​ൽ വി​ഭാ​ഗ​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന​ടി​യി​ൽ​ക്കൂ​ടി ഗ​ർ​ത്തം ഇ​ടി​ഞ്ഞ് താ​ഴ്ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.
ഗ​ർ​ത്ത​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം എ​വി​ടേ​യ്ക്കാ​ണ് പോ​കു​ന്ന​തെ​ന്നും വ്യ​ക്ത​മ​ല്ല. ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​വും ഗ​ർ​ത്ത​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴു​കി പോ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ഗ​ർ​ത്തം വ​ലു​താ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും ജ​ന​ങ്ങ​ൾ​ക്കു​ണ്ട്.