മൂലമറ്റത്തും മുട്ടത്തും മോഷണം
Tuesday, August 20, 2019 10:12 PM IST
മൂ​ല​മ​റ്റം:​വീ​ടി​നു സ​മീ​പം ഷെ​ഡി​ൽ ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന റ​ബ​ർ ഷീ​റ്റ് മോ​ഷ​ണം പോ​യി. ആ​ലി​ൻ ചു​വ​ട് പ​ര​വ​ൻ പ​റ​ന്പി​ൽ വ​ക്ക​ച്ച​ന്‍റെ 27 റ​ബ​ർ​ഷീ​റ്റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം.
ഒ​രാ​ഴ്ച മു​ന്പ് ആ​ലി​ൻ ചു​വ​ട്ടി​ലു​ള്ള പെ​ട്ടി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. വ​ക്ക​ച്ച​ന്‍റെ പ​രാ​തി​യി​ൽ കാ​ഞ്ഞാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
മു​ട്ടം: ത​യ്യ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ക്കു​റ്റി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം.​ശ്രീ​കോ​വി​ലി​ന് മു​ൻ​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഭ​ണ്ഡാ​ര​ക്കു​റ്റി​ക​ളി​ലെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. നാ​ലാ​യി​രം രൂ​പ ന​ഷ്ട​മാ​യെ​ന്നാ​ണ് സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ മു​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.