അ​തി​ജീ​വ​ന​ത്തി​ന് ഒ​രു വ​ര
Wednesday, August 21, 2019 10:11 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​തി​ജീ​വ​ന​ത്തി​ന് ഒ​രു വ​ര എ​ന്ന പേ​രി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​കോ​ള​ജ് കാ​ന്പ​സി​ൽ സ​മൂ​ഹ ചി​ത്ര​ര​ച​ന ന​ട​ത്തും. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും പ​ണ​വും ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ​ക്ക് ച​ട​ങ്ങി​ൽ കൈ​മാ​റും. ഇ​ന്ത്യ​യി​ലെ പ​ര​ന്പ​രാ​ഗ​ത ചി​ത്ര​ക​ലാ രൂ​പ​ങ്ങ​ളാ​യ മ​ധു​ബ​നി, വാ​ർ​ളി പെ​യി​ന്‍റിം​ഗു​ക​ളും മ​റ​യൂ​രി​ലെ ഗു​ഹാ ചി​ത്ര​ങ്ങ​ളു​മാ​ണ് പു​ന​രാ​വി​ഷ്ക​രി​ക്കു​ന്ന​ത്.

കാ​ർ മ​റി​ഞ്ഞ്
യു​വ​തി​ക്ക് പ​രി​ക്ക്

അ​ടി​മാ​ലി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ഇ​രു​ട്ടു​കാ​ന​ത്തി​ന് സ​മീ​പം കാ​ർ കൊ​ക്ക​യി​ലേ​ക്ക് ​മ​റി​ഞ്ഞ് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ത​മം​ഗ​ലം സ്വ​ദേ​ശി കെ.​എ​സ്. ശി​ൽ​പ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​സ്ലം പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മൂ​ന്നാ​റി​ൽ നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്ക് പോ​കും​വ​ഴി കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തപോ​സ്റ്റി​ൽ ഇ​ടി​ച്ച് കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ശി​ൽ​പ​യെ തൊ​ടു​പ​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.