രാ​ജ​കു​മാ​രി പ​ള്ളി​യി​ൽ അ​ഖ​ണ്ഡ ജ​പ​മാ​ല
Thursday, August 22, 2019 9:59 PM IST
രാ​ജ​കു​മാ​രി: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​ത പ​ള്ളി​യി​ലെ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ 12 മ​ണി​ക്കൂ​ർ അ​ഖ​ണ്ഡ ജ​പ​മാ​ല ന​ട​ത്തും. ഇ​ട​വ​ക​യി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജ​പ​മാ​ലാ​ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം 6.30-ന് ​ആ​രാ​ധ​ന​യും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തും. രാ​ജാ​ക്കാ​ട് ഫെ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ നേ​തൃ​ത്വം​ന​ൽ​കും.
സെ​പ്റ്റം​ബ​ർ ഏ​ഴി​ന് ന​ട​ത്തു​ന്ന മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ത്മീ​യ ഒ​രു​ക്ക​ത്തി​നാ​യാ​ണ് അ​ഖ​ണ്ഡ ജ​പ​മാ​ല ന​ട​ത്തു​ന്ന​തെ​ന്ന് ഇ​ട​വ​ക വി​കാ​രി മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഫാ. ​ജ​യിം​സ് പാ​റ​ക്ക​ട​വി​ൽ, ഫാ. ​ജോ​സ​ഫ് ഐ​ക്ക​ര​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.