സ​മൂ​ഹ ചി​ത്ര​ര​ച​ന​യി​ൽ ബി​എ​ഡ് കോ​ള​ജ് പു​തി​യ നി​റ​ക്കൂ​ട്ട​ണി​ഞ്ഞു
Thursday, August 22, 2019 10:00 PM IST
നെ​ടു​ങ്ക​ണ്ടം: സ​മൂ​ഹ ചി​ത്ര​ര​ച​ന​യി​ലൂ​ടെ പു​തി​യ നി​റ​ക്കൂ​ട്ട​ണി​ഞ്ഞ് നെ​ടു​ങ്ക​ണ്ടം ബി​എ​ഡ് കോ​ള​ജ്. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് നി​റം​മ​ങ്ങി​യ ചു​വ​രു​ക​ൾ​ക്കാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും​ചേ​ർ​ന്ന് നി​റം പ​ക​ർ​ന്ന​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ ശ​ക്ത​മാ​യ മ​ഴ​യി​ൽ നി​റം​മ​ങ്ങി​യ കോ​ള​ജി​ന്‍റെ ചു​വ​രു​ക​ൾ ’അ​തി​ജീ​വ​ന​ത്തി​ന് ഒ​രു വ​ര’ എ​ന്ന​പേ​രി​ൽ സ​മൂ​ഹ ചി​ത്ര​ര​ച​ന​യി​ലൂ​ടെ പു​തു​മോ​ടി കൈ​വ​രി​ച്ചു. രാ​വി​ലെ ആ​രം​ഭി​ച്ച സ​മൂ​ഹ ചി​ത്ര​ര​ച​ന​യി​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മൊ​പ്പം ഉ​ടു​ന്പ​ൻ​ചോ​ല ത​ഹ​സി​ൽ​ദാ​ർ നി​ജു കു​ര്യ​ൻ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും ചി​ത്രം​വ​ര​ച്ച് പ​ങ്കാ​ളി​ക​ളാ​യി.
ഇ​ന്ത്യ​യി​ലെ പ​ര​ന്പ​രാ​ഗ​ത ചി​ത്ര​ക​ലാ രൂ​പ​ങ്ങ​ളാ​യ മ​ധു​ബ​നി, വാ​ർ​ളി പെ​യി​ന്‍റിം​ഗു​ക​ളും മ​റ​യൂ​രി​ലെ ഗു​ഹാ​ചി​ത്ര​ങ്ങ​ളു​മാ​ണ് ചു​വ​രു​ക​ളി​ൽ പു​ന​രാ​വി​ഷ്ക​രി​ച്ച​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച ഒ​രു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും പ​ണ​വും ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റി.
ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ് പു​ലി​യൂ​ർ, അ​ധ്യാ​പ​ക​രാ​യ എം.​എ​സ്. ജ​യ​ൻ, പി.​ജി. പ്ര​തീ​പ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​മി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 25-ഓ​ളം മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളാ​ണ് ബി​എ​ഡ് കോ​ള​ജി​ന്‍റെ ചു​വ​രു​ക​ളി​ൽ വ​ർ​ണം​പ​ക​ർ​ന്ന​ത്.