സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​ണം: മനുഷ്യാവകാശ കമ്മീഷൻ
Thursday, August 22, 2019 10:02 PM IST
തൊ​ടു​പു​ഴ: വ​ണ്ടി​പ്പെ​രി​യാ​ർ സാ​മൂ​ഹ്യാരോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി ത​സ്തി​ക സൃ​ഷ്ടി​ക്കു​ന്ന​തി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ന​ൽ​കി​യ നിർദേശ ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​ത്ര​യും വേ​ഗം അം​ഗീ​ക​രി​ച്ച് പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്.
ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ ആ​വ​ശ്യാ​നു​സ​ര​ണം നി​യോ​ഗി​ക്ക​ണം. ആ​ശു​പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം എ​ല്ലാ​യ്പ്പോ​ഴും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്ക് ഇ​ട​യി​ല്ലാ​ത്ത വി​ധ​ത്തി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ സ​ർ​ക്കാ​രി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. പ​ട്ടി​ക വി​ഭാ​ഗ​ക്കാ​രു​ടെ​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഏ​ക ആ​ശ്ര​യ​മാ​യ വ​ണ്ടി​പ്പെരി​യാ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ 2018 ജൂ​ണ്‍ 23ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി മ​രി​ച്ചി​രു​ന്നു.
മു​സ്ലീം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ. ഹ​സീ​ബും സ​ജി പി. ​വ​ർ​ഗീ​സും ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സ്ഥി​ര​മാ​യി ന​ട​ക്കു​ന്ന ഹൈ​റേ​ഞ്ചി​ൽ ആ​ശു​പ​ത്രി വി​ക​സി​ക്കേ​ണ്ട​ത് ജ​ന​ക്ഷേ​മ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
ര​ണ്ടാം ബ്ലോ​ക്ക് പ​ണി ക​ഴി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും ക​മ്മീ​ഷ​ൻ ചോ​ദി​ച്ചു. തോ​ട്ടം മേ​ഖ​ല​യി​ലെ സാ​ധാ​ര​ണക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്കാ​ണ് ഉ​ത്ത​ര​വ് അ​യ​ച്ച​ത്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കും ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ​ക്കും ഉ​ത്ത​ര​വി​ന്‍റെ പ​ക​ർ​പ്പ് അ​യ​ച്ചു.