അ​യ്യ​ങ്കാ​ളി ജൻമദി​നാ​ഘോ​ഷം നടത്തും
Thursday, August 22, 2019 10:05 PM IST
തൊ​ടു​പു​ഴ: സി​എ​സ്ഡി​എ​സ് തൊ​ടു​പു​ഴ താ​ലൂ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​യ്യ​ങ്കാ​ളി ജൻമ​ദി​ന ആ​ഘോ​ഷ​വും വി​ദ്യാ​ർ​ഥി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും 25ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് തൊ​ടു​പു​ഴ പെ​ൻ​ഷ​ൻ ഭ​വ​നി​ൽ ന​ട​ക്കും.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി.​പി. ത​ങ്ക​പ്പ​ൻ, ലീ​ലാ​മ്മ ബെ​ന്നി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് താ​ലൂ​ക്ക് സ്രെ​ക​ട്ട​റി മാ​ത്യു വ​ർ​ഗീ​സ് അ​റി​യി​ച്ചു.