ഡ്യൂ​ട്ടി ന​ഴ്സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ
Friday, August 23, 2019 10:30 PM IST
അ​ടി​മാ​ലി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ആ​വ​ശ്യ​പ്പെ​ട്ട് ഡ്യൂ​ട്ടി ന​ഴ്സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ ന്യൂ ​കോ​ള​നി പെ​രി​യ​വ​ര സ്വ​ദേ​ശി ക​ളാ​യ ന​വീ​ൻ​കു​മാ​ർ (25) സു​ഹൃ​ത്ത് സെ​ൽ​വം (23) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​രു​വ​രും പ്ര​സ​വ വാ​ർ​ഡി​ൽ എ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യും ന​വ​ജാ​ത ശി​ശു​വി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​ത് ത​ട​യാ​ൻ എ​ത്തി​യ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സി​നോ​ട് അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സി​സേ​റി​യ​ൻ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ മാ​താ​വി​നെ​യും ന​വ​ജാ​ത ശി​ശു​വി​നെ​യും വാ​ർ​ഡി​ലേ​യ്ക്ക് മാ​റ്റി​യ ഉ​ട​നെ​യാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​രു​വ​രും കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഇ​രു​വ​രും പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് അ​ടി​മാ​ലി മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും