ജ​ന​ദ്രോ​ഹ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Monday, September 9, 2019 10:50 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​ർ ഓ​ഗ​സ്റ്റ് 22ന് ​പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ജി​ല്ല​ക്കെ​തി​രാ​യ ക​രി​നി​യ​മ​മാ​ണെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കൈ​യേ​റ്റ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത നി​ർ​മി​തി​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നോ അ​വ നി​യ​ന്ത്രി​ക്കു​ന്ന​തി​നോ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ലെ വീ​ഴ്ച​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു. 22ന് ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വ​നു​സ​രി​ച്ച് നി​യ​മ​പ്ര​കാ​രം നി​ല​വി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച പ​ട്ട​യ​ങ്ങ​ൾ റ​ദ്ദു ചെ​യ്ത് സ​ർ​ക്കാ​രി​ലേ​ക്ക് ഏ​റ്റെ​ടു​ക്കാം.
1964 ലെ ​ഭൂ​പ​തി​വ് ച​ട്ട​വും 1993 ലെ ​പ്ര​ത്യേ​ക ച​ട്ട​വും അ​നു​സ​രി​ച്ചാ​ണ് ജി​ല്ല​യി​ൽ പ​ട്ട​യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​ട്ട​യ ഭൂ​മി​യി​ൽ പൊ​തു​താ​ത്പ​ര്യാ​ർ​ഥം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, റ​വ​ന്യു വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​യോ​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും, ആ​ശു​പ​ത്രി​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളും 15 സെ​ന്‍റ​റി​ൽ 1500 ച​തു​ര​ശ്ര അ​ടി മാ​ത്രം ത​റ​വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​മാ​ണെ​ങ്കി​ലെ ഇ​പ്പോ​ഴ​ത്തെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യു​ള്ളു. ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ പോ​ലും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യാ​ണ്.
മൂ​ന്നാ​റി​ൽ ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​നും കൈ​യേ​റ്റ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​നു​മാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തെ​ങ്കി​ൽ അ​ത് ജി​ല്ല​യി​ലേ​ക്ക് മു​ഴു​വ​ൻ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ക്കി​യ​തെ​ന്തി​നെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. മു​ഖ്യ​മ​ന്ത്രി​യും ജി​ല്ല​യി​ലെ മ​ന്ത്രി​യും ചേ​ർ​ന്ന് ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര ടു​റി​സം കേ​ന്ദ്ര​മാ​യ തേ​ക്ക​ടി​യി​ൽ വ​നം വ​കു​പ്പി​ന്‍റെ പി​ടി​വാ​ശി​ക്ക് മു​ഖ്യ​മ​ന്ത്രി കൂ​ട്ടു​നി​ൽ​ക്കു​ക​യും ഏ​ക​പ​ക്ഷീ​യ​മാ​യി ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തോ​ടെ കു​മ​ളി​യു​ടെ സാ​ന്പ​ത്തി​ക വാ​ണി​ജ്യ​മേ​ഖ​ല​യെ ത​ക​ർ​ക്കു​മെ​ന്നും എം​പി പ​റ​ഞ്ഞു. ഈ ​ക​രി​നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം അ​നി​വാ​ര്യ​മാ​ണെ​ന്നും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.