ഓ​ഗ​സ്റ്റ് 22ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: യു​ഡിഎ​ഫ്
Monday, September 9, 2019 10:50 PM IST
തൊ​ടു​പ​ഴ : സം​സ്ഥാ​ന സ​ർ​ക്കാ​ർ ഓ​ഗ​സ്റ്റ് 22ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ് അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ റ​വ​ന്യൂ ത​രി​ശ് ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത് 1964-ലെ ​ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണ്. വ​ന​ഭൂ​മി​യി​ലെ 1977-ന് ​മു​ന്പു​ള്ള കൈ​വ​ശ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത് 1993-ലെ ​പ്ര​ത്യേ​ക ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​മാ​ണ്. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മാ​ത്ര​മാ​ണ് 1993-ലെ ​പ്ര​ത്യേ​ക ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം വി​ത​ര​ണം ചെ​യ്ത പ​ട്ട​യ ഭൂ​മി​ക​ൾ ഇ​ല്ലാ​ത്ത​ത്.
1964-ലെ ​ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​ട്ട​യം ല​ഭി​ച്ച കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലു​മു​ള്ള വ​സ്തു​ക്ക​ളി​ൽ വാ​ണി​ജ്യ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ വി​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴും ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്.
പ​ട്ട​യം ന​ൽ​കി​യ വ​സ്തു​ക്ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നും വീ​ടു വ​യ്ക്കു​ന്ന​തി​നും മാ​ത്ര​മാ​ണ് അ​നു​വാ​ദ​മു​ള്ള​ത്. 1993-ലെ ​പ്ര​ത്യേ​ക ഭൂ​മി പ​തി​വ് ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പ​ട്ട​യം ന​ൽ​കി​യ വ​സ്തു​ക്ക​ളി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​നും വീ​ടു വ​യ്ക്കു​ന്ന​തി​നും ക​ട​മു​റി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളു.
വി​വാ​ദ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം 15 സെ​ന്‍റി​ൽ കൂ​ടു​ത​ൽ വി​സ്തീ​ർ​ണ​മു​ള്ള എ​ല്ലാ പ​ട്ട​യ ഭൂ​മി​ക​ളി​ലെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​വ​ൻ അ​ന​ധി​കൃ​ത​മാ​കും.
വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​യോ​ടെ​യും അ​റി​വോ​ടെ​യു​മാ​ണ് ഇ​ത്ത​രം നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നി​ട്ടു​ള്ള​ത്.
അ​തി​ന്‍റെ പേ​രി​ൽ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണ്. ഇ​ടു​ക്കി ജി​ല്ല​യൊ​ഴി​ച്ചു​ള്ള മ​റ്റ് 13 ജി​ല്ല​ക​ളി​ലും ന​ട​ന്നി​ട്ടു​ള്ള ച​ട്ട​ലം​ഘ​ന​ങ്ങ​ൾ​ക്കെ​ല്ലാം നി​യ​മ സം​ര​ക്ഷ​ണം ന​ൽ​കു​ന്പോ​ഴും ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ ​ഉ​ട​മ​ക​ളെ മാ​ത്രം കൈ​യേ​റ്റ​ക്കാ​രും ച​ട്ട​ലം​ഘ​ക​രു​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്.
വി​വാ​ദ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു യു ​ഡി എ​ഫ് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.