എ.​പി.​ജെ. അ​ബ്ദു​ൾ​ ക​ലാം അ​വാ​ർ​ഡ് നോ​ബി​ൾ ജോ​സ​ഫി​ന്
Monday, September 9, 2019 10:50 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് റൈ​റ്റേ​ഴ്സ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം സ്മാ​ര​ക സം​സ്ഥാ​ന അ​വാ​ർ​ഡ് ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും മു​രി​ക്കാ​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ നോ​ബി​ൾ ജോ​സ​ഫി​ന്. തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​നി​ൽ കൂ​ടി​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.
സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ൽ ന​ൽ​കി​യ വി​ശി​ഷ്ട സേ​വ​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് 25000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന ്അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്.
സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ഫി​ലിം ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഷാ​ജി എ​ൻ. ക​രു​ണ്‍, കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ, ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ, കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ, എ​ൻ. സു​വ​ർ​ണ​കു​മാ​രി, ഡോ.​കെ. ഓ​മ​ന​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.