വ്യാ​ജ പ​ട്ട​യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി ഭൂ​മാ​ഫി​യ​യ്ക്കേറ്റ ക​ന​ത്ത പ്ര​ഹ​രം
Tuesday, September 10, 2019 11:04 PM IST
തൊ​ടു​പു​ഴ: ഹൈ​റേ​ഞ്ചി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ ക​ണ​ക്കാ​ക്കി ഭൂ​മാ​ഫി​യ​ക​ൾ ന​ട​ത്തു​ന്ന കൈ​യേ​റ്റ ശ്ര​മ​ങ്ങ​ൾ​ക്ക് ഏ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ജോ​യി​സ് ജോ​ർ​ജി​ന്‍റെ പ​ട്ട​യം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​യെ​ന്ന് മു​ത​ല​ക്കോ​ടം പ​രി​സ്ഥി​തി സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ലു​ള്ള കൈ​യേ​റ്റ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ബ​ന്ധ​പ്പെ​ട്ട​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സ​മി​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.
പ്ര​സി​ഡ​ന്‍റ് എ​ൻ.​യു.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കു​ന്നേ​ക്കാ​ട്ട്, ടി.​ജെ. പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.