ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
Tuesday, September 10, 2019 11:04 PM IST
കാ​ഞ്ഞാ​ർ: കു​ള​മാ​വ് ജ​ന​മൈ​ത്രീ പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ന​ട​ത്തി. നാ​ടു​കാ​ണി, വ​ലി​യ മാ​വ്, മേ​ത്തൊ​ട്ടി, കോ​ഴി​പ്പി​ള്ളി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ആ​ദി​വാ​സി കു​ടി​ക​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.
അ​രി, പ​ല വ്യ​ഞ്ജ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി ,എ​ണ്ണ തു​ട​ങ്ങി​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ൽ​കി​യ​ത്. തൊ​ടു​പു​ഴ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ നി​ന്നും ഇ​ടു​ക്കി പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി എം.​എ​ൻ. സു​രേ​ഷ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ക​രി​പ്പ​ല​ങ്ങാ​ട് കു​ള​മാ​വ് എ​സ് ഐ ​പി.​എ​സ്. നാ​സ​റും കാ​ഞ്ഞാ​റി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്.​ഐ.​ജോ​ണ്‍ സെ​ബാ​സ്റ്റ്യനും വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. ഷി​യാ​സ്, സെ​ക്ര​ട്ട​റി ജെ​മി അ​ഗ​സ്റ്റി​ൻ,നീ​ന ഭാ​സ്ക​ര​ൻ, നി​യാ​സ് ഇ​സ്മ​യി​ൽ,അ​നു​പ് പോ​ൾ, കെ.​പി. അ​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.