പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് വീ​ടു​നി​ർ​മി​ക്കാ​ൻ 10 സെ​ന്‍റ് സ്ഥ​ലം ​ന​ൽ​കി
Tuesday, September 10, 2019 11:06 PM IST
ക​ട്ട​പ്പ​ന: പ്ര​ള​യ​ബാ​ധി​ത​രാ​യ സ​ഹ​ജീ​വി​ക​ൾ​ക്ക് കി​ട​പ്പാ​ട​മൊ​രു​ക്കാ​ൻ പ​ത്തു​സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​കു​ന്നു. കാ​ഞ്ചി​യാ​ർ പു​ത്ത​ൻ​പു​ര​യി​ൽ പി.​പി. ച​ന്ദ്ര​നാ​ണ് കു​ടും​ബ​സ്വ​ത്തി​ൽ ത​ന്‍റെ പേ​രി​ലു​ള്ള വ​സ്തു​വി​ൽ​നി​ന്നും 10 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ല്കി​യ​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ ച​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ​ത്തി സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങി. മ​ണ്ണു​സം​ര​ക്ഷ​ണ വ​കു​പ്പ് ക​ട്ട​പ്പ​ന ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ച​ന്ദ്ര​ൻ. ഭാ​ര്യ ഷൈ​ല, മ​ക്ക​ളാ​യ രോ​ഹ​ൻ, രോ​ഹി​ത എ​ന്നി​വ​ർ​ക്കൊ​പ്പം സ​ഹോ​ദ​ര​ൻ രാ​ജു​വും കു​ടും​ബ​വും ഭൂ​മി വി​ട്ടു​ന​ല്കാ​നു​ള്ള ച​ന്ദ്ര​ന്‍റെ തീ​രു​മാ​ന​ത്തി​നു പി​ന്തു​ണ ന​ൽ​കി. കാ​ഞ്ചി​യാ​ർ ജെ​പി​എം കോ​ള​ജി​നു സ​മീ​പം വീ​ടു​വ​യ്ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ സ്ഥ​ല​മാ​ണ് ഇ​വ​ർ വി​ട്ടു​ന​ല്കി​യ​ത്.പ്ര​ള​യ പ്ര​കൃ​തി​ക്ഷോ​ഭ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന, അ​ടി​യ​ന്ത​ര​മാ​യി മാ​റ്റിപ്പാർ​പ്പി​ക്കേ​ണ്ട കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ വീ​ട് നി​ർ​​മി​ക്കു​ന്ന​തി​നാ​യി ഭൂ​മി വീ​തം​വ​ച്ചു ന​ല്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​തു​വ​രെ ആ​റ​ര​യേ​ക്ക​റോ​ളം സ്ഥ​ലം സു​മ​ന​സു​ക​ൾ വി​ട്ടു​ന​ല്കി​യ​താ​യും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വി​ൻ​സ​ന്‍റ് ജോ​സ​ഫ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​ർ​ജ്കു​ട്ടി മാ​ത്യു, കാ​ഞ്ചി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ശ​ശി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.